
സിജി വക്ര യൂണിറ്റ് 2025 -26 കാലത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.സിജി വക്രയുടെ നിലവിലെ പ്രസിഡന്റ് ഷാനിദ് ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താജുസ്സമാൻ സ്വാഗതമോതി. സിദ്ദിഖ് പറമ്പത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സിജി ഖത്തർ എക്സിക്യു്ട്ടീവ് ഡയറക്ടർ നിയാസ് ഹുദവി സിജിയുടെ പ്രവർത്തനത്തെ വിശദീകരിച്ചു. ഖത്തറിൽ കരിയർ ഡെവലപ്പ്മെന്റ് മേഖലയിൽ ഏറെ പ്രവർത്തനങ്ങൾ കാഴ്ചവെച്ച സംഘടനയാണ് സിജി. നിലവിൽ ദോഹയിലും വക്രയിലും മാസത്തിൽ രണ്ട് തവണയുള്ള ക്രിയേറ്റീവ് ലീഡർഷിപ്പ് പ്രോഗ്രാം എന്ന വ്യക്തിത്വപരിശീലനവും മാസത്തിലൊരിക്കൽ 8 മുതൽ 12ആം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായ്ള്ള ടീൻ എയ്സ് ക്ലബ്, ഐസിബിഎഫുമായി സഹകരിച്ചുകൊണ്ട് സിജി ദോഹ മാസത്തിൽ രണ്ടു തവണ കരിയർ ക്ലിനിക്കും സംഘടിപ്പിക്കുന്നതു കൂടാതെ നിരവധി പരിപാടികൾ സിജിയുടെ കീഴിൽ നടത്തി വരുന്നു.
പുതിയതായി തെരെഞ്ഞെടുത്ത കമ്മിറ്റിയുടെ പ്രസിഡണ്ടായി അബ്ദുൽ സത്താറും ,
സെക്രട്ടറിയായി വസീം അബ്ദുൽ റസാഖ്, ട്രെഷററായി സിദ്ദിഖ് പറമ്പത്തും ചുമതലയേറ്റു. ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമദ്, ഫൈസൽ അബൂബക്കർ എന്നിവർ സീനിയർ വിഷനറിമാരായും മുനീർ മാട്ടൂൾ അഡ്വൈസറിയായും റഹ്മത്തുള്ള ചീഫ് കോർഡിനേറ്ററുമായി തിരഞ്ഞെടുക്ക്പ്പെട്ടു.
മറ്റു അംഗങ്ങൾ:
വൈസ് പ്രസിഡന്റ്: മുഷീർ അബ്ദുള്ള
ജോയിന്റ് സെക്രട്ടറി ഷമീർ റിയാസ്
HR വിംഗ്: ഷാനിദ് ടി, റിയാസ്
Employability വിംഗ്: ഷാനിദ് കെ, താജുസ്സമാൻ
ചടങ്ങിൽ പ്രസിഡന്റ് അബ്ദുൽ സത്താർ, വൈസ് പ്രസിഡന്റ് മുഷീർ അബ്ദുള്ള തുടങ്ങിയവർ ആശംസ നേർന്നു. റഹ്മത്തുള്ള നന്ദി അറിയിച്ചു.











